< Back
Kerala

Kerala
സഹോദരങ്ങളെ മർദ്ദിച്ച സംഭവം; വാളയാർ സിഐക്ക് സ്ഥലംമാറ്റം
|20 Oct 2022 6:02 PM IST
സഹോദരങ്ങളുടെ പരാതി വ്യാജമാണെന്നായിരുന്നു സിഐയുടെ വാദം
പാലക്കാട്: വാളയാറിൽ സഹോദരങ്ങളെ മർദ്ദിച്ചെന്ന പരാതിയിൽ സിഐക്ക് സ്ഥലംമാറ്റം. വാളയാർ സിഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്.
ഹൃദയസ്വാമി, ആൽബർട്ട് എന്നീ സഹോദരങ്ങൾ അമ്മയുമായി ആശുപത്രിയിലേക്ക് വരുംവഴി പോലീസ് ജീപ്പ് ഇവരുടെ വാഹനത്തിന് പുറകിൽ ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് അകാരണമായി ഇരുവരെയും സിഐ ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ സഹോദരങ്ങൾ ചികിത്സയിലാണ്.
സഹോദരങ്ങളുടെ പരാതി വ്യാജമാണെന്നായിരുന്നു സിഐയുടെ വാദം. എന്നാൽ, ഇരുവർക്കും മർദ്ദനമേറ്റതായി സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.