< Back
Kerala

Photo|MediaOne News
Kerala
ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കുട്ടിയുടെ ചികിത്സ വൈകിച്ചുവെന്ന ആരോപണം യാഥാർഥ്യം: ഡിവൈഎഫ്‌ഐ
|8 Oct 2025 4:11 PM IST
അക്രമണം എന്തുകാരണത്താലാണെങ്കിലും പ്രതിഷേധാർഹമാണെന്നും ബ്ലോക്ക് സെക്രട്ടറി
കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ ആരോപണം ശരിവെച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ടി.മഹറൂഫ്. കുട്ടിയുടെ ചികിത്സ വൈകിച്ചത് യാഥാർഥ്യമാണെന്നും അതിലുള്ള പ്രകോപനമാകാം ആക്രമണത്തിലേക്ക് നയിച്ചതെന്നും മഹറൂഫ് പ്രതികരിച്ചു.
കുട്ടിക്ക് നീതി കിട്ടിയില്ല എന്ന ആക്ഷേപം കുടുംബത്തിനും നാട്ടുകാർക്കും ഉണ്ടായിരുന്നു. അക്രമണം എന്തുകാരണത്താലാണെങ്കിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ആശുപത്രിയിലെ സെക്യൂരിറ്റി സംവിധാനത്തിൽ അപാകതയുണ്ടെന്നും ബ്ലോക്ക് സെക്രട്ടറി ആരോപിച്ചു.
അതേസമയം, താമരശ്ശേരിയിൽ ഡോക്ടർക്കെതിരായ ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആക്രമണം അത്യന്തം അപലപനീയമാണെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.