< Back
Kerala

Kerala
മലപ്പുറത്ത് സ്ഥാനാർഥിക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവം; കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി
|29 Nov 2025 8:52 AM IST
പരാതിക്ക് പിന്നാലെ വ്യാജ പ്രചരണം നടത്തിയ ഫേസ്ബുക്ക് പേജ് പ്രവർത്തനരഹിതമായി
മലപ്പുറം: മലപ്പുറത്ത് സ്ഥാനാർഥിക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയതിൽ മലപ്പുറം കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി.
ജില്ലാ പഞ്ചായത്ത് അരീക്കോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി പി.എ ജബ്ബാർ ഹാജിയാണ് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ വ്യാജ പ്രചരണം നടത്തിയ ഫേസ്ബുക്ക് പേജ് പ്രവർത്തനരഹിതമായി. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സ്ഥാനാർഥി പറഞ്ഞു.