< Back
Kerala

Kerala
യുവ നടിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പ്രതി മദ്യപിച്ചിരുന്നതായി സഹയാത്രികര്‍
|13 Oct 2023 2:00 PM IST
പ്രതി ആന്റോ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു
കൊച്ചി: വിമാനത്തിൽ യുവ നടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പൊലീസ് സഹയാത്രികരുടെ മൊഴിയെടുത്തു. പ്രതി ആന്റോ മദ്യപിച്ചിരുന്നുവെന്ന് ഇവർ മൊഴിനൽകിയിട്ടുണ്ട്. ആന്റോയുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിവിലുള്ള ആന്റോ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
കഴിഞ്ഞ ദിവസം ആന്റോ മുൻകൂർ ജാമ്യാപേക്ഷാ ഹരജി സമർപ്പിച്ചത്. പൊലീസ് വീട്ടിൽ റെയ്ഡ് നടത്തിയും മറ്റും ബുദ്ധിമുട്ടിക്കുന്നുണ്ടെന്നു കാണിച്ച് സംരക്ഷണം നൽകാൻ ആന്റോ ജില്ലാ കോടതിയിൽ ഉപഹരജി നൽകിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ആന്റോയെ കണ്ടെത്താൻ പൊലീസ് ഇപ്പോൾ അന്വേഷണം തുടരുകയാണ്.