< Back
Kerala
തൊമ്മൻകുത്ത് കൈവശഭൂമിയിൽ കുരിശ് സ്ഥാപിച്ച സംഭവം; വൈദികർക്ക് നോട്ടീസ് നൽകേണ്ടെന്ന് വനം വകുപ്പ്
Kerala

തൊമ്മൻകുത്ത് കൈവശഭൂമിയിൽ കുരിശ് സ്ഥാപിച്ച സംഭവം; വൈദികർക്ക് നോട്ടീസ് നൽകേണ്ടെന്ന് വനം വകുപ്പ്

Web Desk
|
1 Jun 2025 3:23 PM IST

ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തിയ കേസിലും അന്വേഷണം താൽക്കാലികമായി നിർത്തിവയ്ക്കും

ഇടുക്കി: ഇടുക്കി തൊമ്മൻകുത്ത് കൈവശഭൂമിയിൽ കുരിശ് സ്ഥാപിച്ച സംഭവത്തിൽ വൈദികർക്ക് നോട്ടീസ് നൽകേണ്ടെന്ന് വനം വകുപ്പിന്റെ നിർദേശം. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തിയ കേസിലും അന്വേഷണം താൽക്കാലികമായി നിർത്തിവയ്ക്കും. വൈദികർക്ക് നോട്ടീസ് നൽകാനുള്ള തീരുമാനത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് വനം വകുപ്പ് നടപടി.

കഴിഞ്ഞ ഏപ്രില്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൈവശഭൂമിയെന്ന് നാട്ടുകാരും വനംഭൂമിയെന്ന് വനംവകുപ്പും അവകാശപ്പെടുന്ന ഭൂമിയില്‍ തൊമ്മന്‍ കുത്തിലുള്ള പള്ളിയുടെ നേതൃത്വത്തില്‍ കുരിശ് സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഈ കുരിശ് പൊളിച്ച് നീക്കുകയായിരുന്നു.

ദുഃഖവെള്ളിയാഴ്ച ഈ സ്ഥലത്തേക്ക് കുരിശിന്റെ വഴി നടത്താൻ നേതൃത്വം നൽകിയവർക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. തുടർന്ന് വൈദികർക്ക് നോട്ടീസ് നൽകാനുള്ള തീരുമാനത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി നിർത്തിവയ്ക്കാനുള്ള തീരുമാനം വനംവകുപ്പ് സ്വീകരിച്ചത്.

വാർത്ത കാണാം:


Similar Posts