< Back
Kerala

Kerala
മഹാരാജാസിൽ കാഴ്ചാ പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർഥികൾ മാപ്പ് പറഞ്ഞു
|4 Sept 2023 2:03 PM IST
സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു.
കൊച്ചി: മഹാരാജാസ് കോളജിൽ കാഴ്ചാ പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർഥികൾ മാപ്പ് പറഞ്ഞു. നടപടി നേരിട്ട ആറു വിദ്യാർഥികളും അധ്യാപകനായ പ്രിയേഷിനോട് ക്ഷമാപണം നടത്തി. കോളജ് കൗൺസിൽ തീരുമാനപ്രകാരമാണ് മാപ്പ് പറഞ്ഞത്. തെറ്റ് ആവർത്തിക്കില്ലെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി.
സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചിരുന്നു. കോളജ് കൗൺസിൽ ആണ് വിദ്യാർഥികൾക്കെതിരെ കൂടുതൽ നടപടി വേണ്ടെന്നും മാപ്പ് പറഞ്ഞാൽ മതിയെന്നും തീരുമാനിച്ചത്. രാവിലെ 11.30 ഓടെയാണ് വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം എത്തി അധ്യാപകനോട് മാപ്പ് പറഞ്ഞത്.