< Back
Kerala

Kerala
പണിമുടക്ക് ദിവസം സ്കൂൾ അടച്ചിട്ട സംഭവം: പ്രധാനാധ്യാപകന് സസ്പെൻഷൻ
|22 Jan 2025 4:44 PM IST
വട്ടിയൂർക്കാവ് ഗവ. എൽപി സ്കൂളിലെ ജിനിൽ ജോസിനെ ആണ് സസ്പെൻഡ് ചെയ്തത്
തിരുവനന്തപുരം: പണിമുടക്ക് ദിവസം സ്കൂൾ അടച്ചിട്ട സംഭവത്തിൽ പ്രധാനാധ്യാപകന് സസ്പെൻഷൻ. വട്ടിയൂർക്കാവ് ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപകനായ ജിനിൽ ജോസിനെ ആണ് സസ്പെൻഡ് ചെയ്തത്. അധ്യാപകന്റെ ഭാഗത്തുനിന്ന് അധികാര ദുർവിനിയോഗവും അച്ചടക്കമില്ലായ്മയും ഉണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മേലധികാരികളുടെ അറിവില്ലാതെ അവധി നൽകിയത് വകുപ്പിന് കളങ്കം ഉണ്ടാക്കുന്ന നടപടിയാണ് എന്ന് ഉത്തരവിൽ പറയുന്നു. വിവിധ സര്‍വീസ് സംഘടനകളുടെ പണിമുടക്കില്‍ സ്‌കൂളിലെ എല്ലാ അധ്യാപകരും ജീവനക്കാരും പങ്കെടുക്കുന്നതിനാല്‍ അന്ന് സ്‌കൂളില്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ല എന്നായിരുന്നു അധ്യാപകന്‍ വാട്‌സാപ്പ് സന്ദേശം അയച്ചത്.