< Back
Kerala
മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം: അധ്യാപകനെതിരെ കൂടുതൽ പരാതി
Kerala

മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം: അധ്യാപകനെതിരെ കൂടുതൽ പരാതി

Web Desk
|
9 Jan 2026 9:11 AM IST

യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ അധ്യാപകൻ്റെ പീഡനത്തിൽ കൂടുതൽ പരാതികൾ. റിമാൻഡിലുള്ള സംസ്കൃത അധ്യാപകൻ അനിലിൻ്റെ പീഡനത്തിനിരയായത് നിരവധി വിദ്യാർഥികൾ. ശിശുക്ഷേമ സമിതിക്ക് കൈമാറിയ അഞ്ചു വിദ്യാർത്ഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തു.

ശിശുക്ഷേമ സമിതിയുടെ കൗൺസിലിങ്ങിലാണ് പീഡനത്തിനിരയായ വിദ്യാർഥികളുടെ തുറന്നു പറച്ചിൽ. ആദ്യഘട്ടത്തിൽ കൌൺസിലിങ്ങ് നൽകിയ വിദ്യാർഥികളാണ് മൊഴി നൽകിയത്. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്. ആദ്യദിന കൌൺസിലിങ്ങിലാണ് അഞ്ചു വിദ്യാർഥികളുടെ തുറന്നു പറച്ചിൽ. അടുത്ത ദിവസങ്ങളിലും സമിതിയുടെ കൗൺസിലിങ് തുടരും. അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി. ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും. സ്കൂളിൽ വച്ച് ലൈംഗിക അതിക്രമം നടന്നതായി കുട്ടികളുടെ മൊഴി. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചു.

വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് അധ്യാപകൻ പിടിയിലായത്. എസ് സി വിഭാഗത്തിൽപ്പെട്ട ആറാം ക്ലാസുകാരനെ ക്വാർട്ടേഴ്സിൽ വെച്ചാണ് പീഡിപ്പിച്ചത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. നവംബര്‍ 29നാണ് സംഭവം നടന്നത്.

അധ്യാപകനെതിരെ പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. കുട്ടിയുടെ സുഹൃത്തുക്കള്‍ അവരുടെ വീടുകളില്‍ വിവരം പറയുകയും വീട്ടുകാര്‍ പൊലീസിലും ചെല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. പീഡന വിവരം പൊലീസിനെ അറിയിക്കുന്നതിൽ സ്കൂളിന് വീഴ്ച പറ്റിയെന്നും വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് സ്കൂള്‍ പരാതി നൽകിയതെന്നും എഇഒ റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തിൽ പ്രശ്നമായെന്ന് എഇഒ റിപ്പോർട്ടിൽ പറയുന്നു.

രക്ഷിതാക്കളുടെ നിസഹകരണം ഉണ്ടായിരുന്നെങ്കിലും സ്കൂൾ അധികൃതർക്ക് പരാതി നൽകാമായിരുന്നു.സംഭവം അറിഞ്ഞതോടെ അധ്യാപകന്റെ രാജി എഴുതി വാങ്ങി. അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജനുവരി മൂന്നാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്.



Similar Posts