< Back
Kerala

Kerala
ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച; കൂത്തുപറമ്പ് സ്വദേശി പിടിയിൽ
|8 July 2022 4:42 PM IST
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
കൊച്ചി: ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സുഹറയെയാണ് ആലുവ പൊലീസ് പിടികൂടിയത്. ഇവരുടെ പങ്കാളിത്തത്തിലാണ് സംഘം ഗുഢാലോചന നടത്തിയത്. സംഭവത്തിന് ശേഷം മറ്റ് പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തു കൊടുത്തതും വിവരങ്ങൾ കൈമാറിയിരുന്നതും സുഹറയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
updating