< Back
Kerala
വർധിപ്പിച്ച പെൻഷൻ നവംബറിൽ വിതരണം ചെയ്യും

representative image

Kerala

വർധിപ്പിച്ച പെൻഷൻ നവംബറിൽ വിതരണം ചെയ്യും

Web Desk
|
31 Oct 2025 12:15 PM IST

പെൻഷൻ വിതരണത്തിന് 1864 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: വർധിപ്പിച്ച പെൻഷൻ നവംബറിൽ വിതരണം ചെയ്യും. 3600 രൂപയായിരിക്കും ക്ഷേമ പെൻഷൻ ലഭിക്കുക.കുടിശിക അവസാന ഗഡുവും നവംബറിൽ തീർക്കും.നവംബർ 20 മുതൽ വിതരണം ചെയ്യും.ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രികെ.എൻ.ബാലഗോപാൽ അറിയിച്ചു.

വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

അതിനിടെ, 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് സർക്കാർ ആയിരം രൂപ പെൻഷൻ പ്രഖ്യാപിച്ചിരുന്നു . നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത AAY/PHH വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന "സ്ത്രീ സുരക്ഷ" പെൻഷൻ പദ്ധതി ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പ്രതിമാസം 1000 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്ഷേമപെൻഷനുകളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ട്രാൻസ് ജെൻഡർ ഉൾപ്പെടെയുള്ള വനിതകൾക്കും പ്രതിമാസം സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

യുവതലമുറക്കായും നിരവധി പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. യുവതലമുറക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ്, ജോലി ലഭിക്കാൻ സ്റ്റൈപ്പൻഡ് അല്ലെങ്കിൽ സാമ്പത്തിക സഹായം എന്നിങ്ങനെയുള്ള പദ്ധതികൾക്കും തുടക്കമാകും. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള 5 ലക്ഷം യുവതീയുവാക്കൾ ​ഗുണഭോക്താക്കളാകും എന്നാണ് സർക്കാർ പ്രതീക്ഷ. ഇതിനായി പ്രതിവർഷം സർക്കാർ 600 കോടി രൂപ ചെലവഴിക്കേണ്ടിവരും.


Similar Posts