< Back
Kerala

Kerala
വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ സ്ത്രീകളെ കടന്നുപിടിച്ച സംഭവം: പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
|16 Aug 2023 8:08 AM IST
വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നുപിടിച്ചെന്നായിരുന്നു പരാതി. സംഭവത്തിൽ മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് സിപിഒമാരെ കസ്റ്റഡിയിൽ എടുത്തിരുന്നു
കൊച്ചി: പിറവം അരീക്കൽ വെള്ളചാട്ടത്തിലിറങ്ങിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പരീതിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ ഐപിസി 354 വകുപ്പ് ചുമത്തി. ഇന്നലെ വൈകിട്ടാണ് സ്ത്രീകളുടെ പരാതിയിൽ രണ്ട് പൊലീസുകാരെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് സിപിഒമാരെ കസ്റ്റഡിയിൽ എടുത്തിരുന്നു. വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ ഇവർ കടന്നുപിടിച്ചെന്നായിരുന്നു പരാതി. ഇവരെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. രാമമംഗലം പൊലീസാണ് സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്.