< Back
Kerala
‘പിണറായിക്ക്  സുധാകരൻ അയച്ച കവിത വൈറലാകുന്നു   എന്ന തലക്കെട്ടിൽ അസഭ്യ കവിത ഗ്രൂപ്പിൽ വന്നു. സൈബർ പൊലീസ്  ശ്രദ്ധിച്ചാൽ കൊള്ളാം കുറിപ്പുമായി ജി.സുധാകരൻ
Kerala

‘പിണറായിക്ക് സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്ന തലക്കെട്ടിൽ അസഭ്യ കവിത ഗ്രൂപ്പിൽ വന്നു. സൈബർ പൊലീസ് ശ്രദ്ധിച്ചാൽ കൊള്ളാം' കുറിപ്പുമായി ജി.സുധാകരൻ

Web Desk
|
22 Oct 2025 3:32 PM IST

മനപ്പൂർവ്വം തന്നെ അപമാനിക്കാൻ വേണ്ടിയാണ് ഇത്തരം പ്രവർത്തിയെന്നും സുധാകരൻ ആരോപിക്കുന്നു

കോഴിക്കോട്: സോഷ്യൽ മീഡിയവഴി തൻ്റെ പേരിൽ പ്രചരിക്കുന്ന അസഭ്യ കവിത തന്റേതല്ലെന്ന് മുൻ മന്ത്രി ജി.സുധാകരൻ. 'സ പിണറായി വിജയന് ജി.സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്ന പേരിലാണ് കവിത പ്രചരിക്കുന്നത്.

തൻ്റെ പടത്തോടൊപ്പമാണ് കവിത പ്രചരിക്കുന്നത്. കോഴിക്കോട്ടുള്ള സുഹൃത്ത് അവരുടെ ഗ്രൂപ്പിൽ തൻ്റെ പേരിൽ വന്നതായി പറഞ്ഞ് കവിത അയച്ചുതന്നതായും കുറച്ചുനാളായി തന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജി.സുധാകരൻ പറയുന്നു. മുന്നറിയിപ്പ്, ജാഗ്രത എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.

പോസ്റ്റിൻ്റെ പൂർണരൂപം

മനപ്പൂർവ്വം തന്നെ അപമാനിക്കാൻ വേണ്ടിയാണ് ഇത്തരം പ്രവർത്തിയെന്നും സുധാകരൻ ആരോപിക്കുന്നു. ഗുരുതരമായ സൈബർ കുറ്റമാണിതെന്നും സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാമെന്നും പോസ്റ്റിൽ പറയുന്നു.

Similar Posts