< Back
Kerala
സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടർമാരുടെ സമരം; ഒപി ബഹിഷ്കരണത്തോടൊപ്പം  അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും
Kerala

സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടർമാരുടെ സമരം; ഒപി ബഹിഷ്കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും

Web Desk
|
19 Feb 2026 6:49 AM IST

ഡോക്ടർമാരെ സമരത്തിലേക്ക് തള്ളിവിട്ടത് സർക്കാരാണെന്ന് കെജിഎംസിടിഎ ആരോപിച്ചു

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തോടൊപ്പം ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും. കെജിഎംസിടിഎയുടെ നേതൃത്വത്തിൽ തുടരുന്ന ഒപി ബഹിഷ്കരണവും അധ്യാപന ബഹിഷ്കരണവും നാലാം ദിനവും തുടരുകയാണ്.

ഡോക്ടർമാരെ സമരത്തിലേക്ക് തള്ളിവിട്ടത് സർക്കാരാണെന്ന് കെജിഎംസിടിഎ ആരോപിച്ചു. ശമ്പള കുടിശ്ശിക നൽകുന്നതിന് നിയമ തടസം ഇല്ലെന്ന് നിയമോപദേശം ലഭിച്ചിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തി. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.

അതേസമയം പാലക്കാട് ഗവൺമെൻ്റ് നഴ്സിങ് കോളജിലെ വിദ്യാർഥികൾ സമരം നടത്തി. നഴ്സിങ് കോളജിന് സ്വന്തമായി കെട്ടിട്ടം അനുവദിക്കുക , ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുക ,സ്ഥിരം അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത് . കലക്ട്രേറ്റിന് മുൻപിൽ നടന്ന സമരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.



Similar Posts