< Back
Kerala

Kerala
വടകരയിൽ ഇന്ത്യൻ ഓയിലിന്റെ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു
|2 Jun 2022 9:39 AM IST
ചോർച്ചയില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്
കോഴിക്കോട്: വടകരയിലെ കെ.ടി ബസാറിൽ ടാങ്കർ ലോറി മറിഞ്ഞു. ഇന്ത്യൻ ഓയിലിന്റെ ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. വടകര കൈനാട്ടിക്കും നാദാപുരം റോഡിനും ഇടയിലാണ് ടാങ്കർ ലോറി മറിഞ്ഞത്. മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറായിരുന്നു ഇത്.
അപകടത്തിൽ ആർക്കും പരിക്കില്ല. ടാങ്കറിൽ നിന്ന് ചോർച്ചയില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. റോഡ് വലിയ തിരക്ക് ഇല്ലാത്തതും അപകട സാധ്യതകൾ കുറച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ടാങ്കർ ഉയർത്താനുള്ള ശ്രമം തുടരുകയാണ്.