< Back
Kerala

Kerala
ഇൻഡിഗോ എയർലൈൻസിന്റെ തിരുവനന്തപുരം-ദമാം പ്രതിദിന സർവീസ് ആരംഭിച്ചു
|1 July 2022 3:46 PM IST
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നും തമിഴ്നാടിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ടുള്ള വിമാന സർവീസ് വരുന്നതോടെ യാത്രാ സമയം കുറയും
തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസിന്റെ തിരുവനന്തപുരം-ദമാം പ്രതിദിന സർവീസ് ആരംഭിച്ചു. പുതിയ സർവീസ് (6ഇ 1607) തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.55ന് പുറപ്പെട്ട് 10.10ന് ദമാമിലെത്തും. മടക്ക വിമാനം (6ഇ 1608) ദമാമിൽ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് രാത്രി 7.10ന് തിരുവനന്തപുരത്ത് എത്തും.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നും തമിഴ്നാടിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ടുള്ള വിമാന സർവീസ് വരുന്നതോടെ യാത്രാ സമയം കുറയും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള 12ാമത്തെ അന്താരാഷ്ട്ര സർവീസ് ഡെസ്റ്റിനേഷനാണ് ദമാം.