< Back
Kerala

Kerala
ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്
|3 Dec 2021 5:44 PM IST
ആശുപത്രി ഡയരക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ കെ സുധാകരനെ പിന്തുണക്കുന്ന ഔദ്യോഗിക പക്ഷവും മമ്പറം ദിവാകരനെ പിന്തുണക്കുന്ന വിമത പക്ഷവും തമ്മിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. മമ്പറം ദിവാകരന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. കെ സുധാകരൻ അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മമ്പറം ദിവാകരൻ കോടതിയെ സമീപിച്ചത്. ഈ മാസം അഞ്ചിനാണ് തെരഞ്ഞെടുപ്പ്.
ആശുപത്രി ഡയരക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ കെ സുധാകരനെ പിന്തുണക്കുന്ന ഔദ്യോഗിക പക്ഷവും മമ്പറം ദിവാകരനെ പിന്തുണക്കുന്ന വിമത പക്ഷവും തമ്മിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടി വിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ച് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.