< Back
Kerala
Rain Update
Kerala

ചക്രവാതച്ചുഴിയുടെ സ്വാധീനം കുറഞ്ഞതോടെ സംസ്ഥാനത്ത് മഴ കുറയും; ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല

Web Desk
|
13 Jun 2024 6:28 AM IST

മഴ കുറഞ്ഞെങ്കിലും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്

തിരുവനന്തപുരം: മറാത്താവാഡയ്ക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനം കുറഞ്ഞതോടെ സംസ്ഥാനത്ത് മഴ കുറയും. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിപ്പ് നൽകിയിട്ടില്ല.

അതേസമയം മഴ കുറഞ്ഞെങ്കിലും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരത്തു നിന്നും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി. മലയോര മേഖലയിലും ജാഗ്രത തുടരുകയാണ്.

Related Tags :
Similar Posts