< Back
Kerala

Kerala
മരംമുറി: റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യം തള്ളി
|30 July 2021 2:40 PM IST
ആരോപണം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.
മരംമുറി വിവാദത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന ആവശ്യം വിവരാവകാശ കമ്മീഷന്‍ തള്ളി. അഡ്വ. സി.ആര്‍ പ്രാണകുമാര്‍ ജയതിലകിന് എതിരെ നല്‍കിയ പരാതിയാണ് തള്ളിയത്. മരംമുറി രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ആരോപണം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകള്‍ പരാതിക്കാരന് ലഭിച്ചിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ദേഹത്തിന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുത്തത് രേഖകള്‍ കൈമാറിയതിനാണെന്ന് പരാതിക്കാരന് തെളിയിക്കാനായിട്ടില്ല. അതുകൊണ്ട് നടപടിയെടുക്കാനാവില്ല എന്നാണ് വിവരാവകാശ കമ്മീഷന്റെ നിലപാട്.