< Back
Kerala
Russian woman,Injured Russian woman; Womens Commission took a case,റഷ്യന്‍ യുവതിക്ക് പരിക്കേറ്റ സംഭവം; വനിതാകമ്മീഷന്‍ കേസെടുത്തു, കൂരാച്ചുണ്ടിൽ വെച്ച് റഷ്യൻ യുവതിക്ക് പരിക്കേറ്റ സംഭവം
Kerala

കോഴിക്കോട്ട് റഷ്യന്‍ യുവതിക്ക് പരിക്കേറ്റ സംഭവം; വനിതാകമ്മീഷന്‍ കേസെടുത്തു

Web Desk
|
24 March 2023 6:22 AM IST

ആൺസുഹൃത്തിൻറെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് ലഭിച്ച വിവരം

കോഴിക്കോട്: കൂരാച്ചുണ്ടിൽ വെച്ച് റഷ്യൻ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പൊലീസിനോട് റിപ്പോർട്ട് തേടി. യുവതിയുടെ മൊഴി ഇന്നെടുക്കും. ആൺസുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് സൂചന.

പരിക്കേറ്റ റഷ്യൻ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴിയെടുക്കുക. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്.

ആൺസുഹൃത്തിൻറെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് ലഭിച്ച വിവരം. കയ്യിൽ മുറിവേറ്റപാടുമുണ്ട്. യുവതി മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ ചികിത്സയിലാണ്. ഇവരുടെ ആൺ സുഹൃത്തിനെ ഇതുവരെ കണ്ടെത്താനായില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസെടുക്കും.


Similar Posts