< Back
Kerala

Kerala
പാലിയേക്കര ടോള്‍പ്ലാസയില്‍ കത്തി കുത്തേറ്റ് രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് പരിക്ക്
|9 July 2021 11:33 AM IST
തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം
പാലിയേക്കര ടോള്‍പ്ലാസയില്‍ കത്തി കുത്തേറ്റ് രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് പരിക്കേറ്റു. ടി.ബി.അക്ഷയ്, നിധിന്‍ ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 .30 നാണ് സംഭവം. തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പരിക്കേറ്റവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾ ആരെന്ന് വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.