< Back
Kerala
വിദ്വേഷ പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്: ഐഎന്‍എല്‍
Kerala

വിദ്വേഷ പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്: ഐഎന്‍എല്‍

Web Desk
|
20 July 2025 8:59 PM IST

വെള്ളാപ്പള്ളി പ്രകീര്‍ത്തിക്കപ്പെടുന്നുണ്ടെങ്കില്‍ അത് മതേതര സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഐഎന്‍എല്‍ പറഞ്ഞു

കോഴിക്കോട്: വെള്ളാപ്പള്ളിക്കെതിരെ ഐഎന്‍എല്‍. വിദ്വേഷ പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ഐഎന്‍എല്‍.

'ഈഴവ സമുദായത്തിന്റെ ശക്തീകരണത്തിന് പ്രചോദനമേകാന്‍ ഇതര ജനവിഭാഗത്തിന്മേല്‍ കുതിര കയറുകയോ വര്‍ഗീയത ചീറ്റുകയോ അല്ല വേണ്ടത്'. വെള്ളാപ്പള്ളി പ്രകീര്‍ത്തിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യകരവും മതേതര സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്നും ഐഎന്‍എല്‍ പറഞ്ഞു.

അതേസമയം, വര്‍ഗീയതയും നട്ടാല്‍ കുരുക്കാത്ത കളവുകളും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ മന്ത്രിമാരും ചില പ്രതിപക്ഷ നേതാക്കളും ആദരിക്കുകയും വാഴ്ത്തിപ്പാടുകയും ചെയ്യുന്നത് തെറ്റായ സന്ദേശം നല്‍കുന്ന ഗുരുതര സംഗതിയാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്ക് പ്രത്യക്ഷവും പരോക്ഷവുമായി ചില രാഷ്ട്രീയ പാർട്ടികള്‍ പിന്തുണയും പ്രോത്സാഹനവും നല്കുന്നുവെന്ന് ISM ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു.

Similar Posts