< Back
Kerala

Kerala
പോപ്പുലർ ഫ്രണ്ട് ബന്ധം സ്ഥിരീകരിച്ച് ഐ.എൻ.എൽ ദേശീയ പ്രസിഡണ്ട്
|27 July 2021 12:06 PM IST
താൻ അംഗമായ ഏക രാഷ്ട്രീയ പാർട്ടി ഐ.എൻ.എൽ മാത്രമെന്നും പ്രൊഫ. മുഹമ്മദ് സുലൈമാൻ മീഡിയവണിനോട് പറഞ്ഞു
പോപ്പുലർ ഫ്രണ്ട് ബന്ധം സ്ഥിരീകരിച്ച് ഐ.എൻ.എൽ ദേശീയ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാൻ. പോപ്പുലർ ഫ്രണ്ട് ജീവകാരുണ്യ സംഘടന റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപകരിൽ ഒരാളാണ് താനെന്ന് പ്രൊഫ സുലൈമാൻ പറഞ്ഞു.
വിവിധ ജീവകാരുണ്യ സംഘടനകളുമായും തനിക്ക് ബന്ധമുണ്ടെന്നും മറ്റ് മുസ്‍ലിം സംഘടനകൾ ഉള്ള അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറയിലും അംഗമാണെന്നും സുലൈമാന്‍ പറഞ്ഞു. താൻ അംഗമായ ഏക രാഷ്ട്രീയ പാർട്ടി ഐ.എൻ.എൽ മാത്രമെന്നും പ്രൊഫ. മുഹമ്മദ് സുലൈമാൻ മീഡിയവണിനോട് പറഞ്ഞു.