< Back
Kerala

Kerala
'സ്വന്തം മതത്തിലെ ചിലരുടെ താൽപ്പര്യത്തിനായി സിറിയക് ജോസഫ് ജലീലിനെതിരായ കേസിൽ ഗൂഢാലോചന നടത്തി'; ഗുരുതര ആരോപണവുമായി ഐ.എൻ.എൽ
|14 April 2021 9:33 PM IST
അഭയകേസിലെ സിറിയക് ജോസഫിന്റെ ഇടപെടൽ ഇതിന് തെളിവാണ്
ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധിയില്‍ ഗൂഢാലോചന ആരോപിച്ച് ഐ.എൻ.എൽ നേതാവ്. ലോകായുക്ത ജലീലിന്റെ കേസിൽ ഗൂഢാലോചന നടത്തിയെന്നും ജസ്റ്റിസ് സിറിയക് ജോസഫ് നീതി നടപ്പിലാക്കുന്ന ആളല്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ചർച്ചക്കിടെ ഐ.എൻ.എൽ നേതാവ് എൻ.കെ അബ്ദുൾ അസീസ് ആരോപിച്ചു. അഭയകേസിലെ സിറിയക് ജോസഫിന്റെ ഇടപെടൽ ഇതിന് തെളിവാണ്, സ്വന്തം മതത്തിലെ ചിലരുടെ താൽപ്പര്യത്തിനായി സിറിയക് ജോസഫ് പ്രവർത്തിക്കുകയായിരുന്നുവെന്നും അബ്ദുൾ അസീസ് ആരോപിച്ചു.