< Back
Kerala
INL Will contest parliament election says Ahammed Devarkovil
Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; എൽ.ഡി.എഫിൽ സീറ്റ് ആവശ്യപ്പെടുമെന്ന് ഐ.എൻ.എൽ

Web Desk
|
9 Jan 2024 2:26 PM IST

എവിടെ മത്സരിക്കണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഐ.എൻ.എൽ. ഇടത് മുന്നണിയിൽ സീറ്റ് ആവശ്യപ്പെടുമെന്നും ചർച്ചയിലൂടെ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്വീകരിക്കുന്നത് തെറ്റായ നയമാണെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജനുവരി 22ന് ഐ.എൻ.എൽ കോഴിക്കോട്ട് സൗഹാർദ സംഗമം നടത്തും. പരിപാടി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. വിവിധ മത സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts