< Back
Kerala
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു
Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു

Web Desk
|
31 May 2022 12:17 PM IST

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ കോട്ടക്കലില്‍വെച്ചാണ് അപകടമുണ്ടായത്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെയായിരുന്നു അപകടം. മലപ്പുറം കോട്ടക്കലിലാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ മൂന്നാമത്തെ വാർഡിലെ ശുചിമുറിയുടെ ഭിത്തി തുരന്ന് മുഹമ്മദ് ഇർഫാൻ രക്ഷപ്പെട്ടത്. രക്ഷപ്പെട്ട് പോകുന്നതിനിടെ ബൈക്കും മോഷ്ടിച്ചിരുന്നു. ആ ബൈക്കാണ് കോട്ടയ്ക്കലിൽ വെച്ച് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് ഇയാൾ കുതിരവട്ടം ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ആളാണെന്ന് മനസിലാകുന്നത്.

മറ്റൊരു മോഷണ കേസിലെ പ്രതി കൂടിയാണ് ഇയാൾ. ആ കേസിൽ അറസ്റ്റ് ചെയ്ത സമയത്താണ് ഇയാൾക്ക് മാനസികമായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് മനസിലാക്കി ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്. ഇയാൾ കിടന്നിരുന്നത് പൊലീസിന്റെ സെക്യൂരിറ്റി സുരക്ഷയുള്ള വാർഡായിരുന്നു. അവിടെ നിന്ന് സ്പൂൺ കൊണ്ടാണ് ഭിത്തി തുരന്നതെന്നാണ് പൊലീസ് പറയുന്നത്.

Similar Posts