< Back
Kerala

Kerala
ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം
|26 March 2023 9:58 PM IST
അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കൊച്ചി: ചലച്ചിത്രതാരം ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം. നിലമെച്ചപ്പെടുമെന്ന പ്രതീക്ഷയില്ലെന്നും സ്ഥിതി മോശമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആശുപത്രിയില്‍ ചേർന്ന മെഡിക്കല്‍ബോർഡ് യോഗം അവസാനിച്ചു.
കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെൻറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെൻറ് ചികിത്സയിൽ കഴിയുന്നത്.