< Back
Kerala

Kerala
ചമ്പക്കര മീൻ മാർക്കറ്റിൽ മിന്നൽ പരിശോധന; പഴകിയ മീൻ കണ്ടെടുത്തു
|15 Feb 2023 7:57 AM IST
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകൾ ആരോഗ്യവിഭാഗം പരിശോധിച്ച് വരികയാണ്
കൊച്ചി: ചമ്പക്കര മീൻ മാർക്കറ്റിൽ കോർപ്പററേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകളാണ് പരിശോധിച്ചത്. ഇവിടെ നിന്ന് പഴകിയ മീൻ കണ്ടെടുത്തു. കർണാടകയിൽ നിന്നും ലോറിയിൽ കൊണ്ടുവന്ന മീൻ പിടിച്ചെടുക്കുകയും ചെയ്തു. ഇവ അഴുകിയതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകൾ ആരോഗ്യവിഭാഗം പരിശോധിച്ച് വരികയാണ്.