< Back
Kerala

Kerala
ആലുവയിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന; പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു
|20 May 2023 3:22 PM IST
മൂന്ന് ഹോട്ടലുകൾക്കെതിരെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്
കൊച്ചി: ആലുവയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന. മൂന്ന് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടകൂടി. ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് നടപടിയെടുത്തു. ഇന്ന് ഉച്ചക്ക് മുന്നോടിയായാണ് ആലുവ നഗരസഭ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയത്. മൂന്ന് ഹോട്ടലുകൾക്കെതിരെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. നിരവധി പഴകിയ ഭക്ഷണ പദാർഥങ്ങളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.