< Back
Kerala

Kerala
പാലക്കാട് എൻ.ഐ.എ സംഘത്തിന്റെ പരിശോധന
|22 Sept 2023 4:20 PM IST
സഹീറിന്റെ പേരിലുള്ള സിം കാർഡ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു
പാലക്കാട്: മണ്ണാർക്കാട് അലനല്ലൂർ കാട്ടുകുളത്ത് എൻ.ഐ.എ സംഘത്തിന്റെ പരിശോധന. കാട്ടുകുളം ഇരട്ട പുലാക്കൽ വീട്ടിൽ സഹീറിന്റെ വീട്ടിലാണ് പരിശോധന.
സഹീറിന്റെ പേരിലുള്ള സിം കാർഡ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ സംഘം പരിശോധന നടത്തിയത്.