< Back
Kerala

Kerala
പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ സ്വർണക്കടകളിൽ പരിശോധന
|26 May 2023 11:48 PM IST
നോട്ടീസ് നൽകാതെയുള്ള പരിശോധനയാണ് നടക്കുന്നത്.
കൊച്ചി: പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ സ്വർണക്കടകളിൽ സെൻട്രൽ ജി.എസ്.ടി ഉദ്യോഗസ്ഥരുടെ പരിശോധന. രാവിലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. ഏഴ് ജ്വല്ലറികളിലാണ് പരിശോധന നടത്തുന്നത്.
ജി.എസ്.ടി വെട്ടിപ്പുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. നോട്ടീസ് നൽകാതെയുള്ള പരിശോധനയാണ് നടക്കുന്നത്. ഷട്ടർ താഴ്ത്തിവച്ചാണ് പരിശോധന നടക്കുന്നത്.
സ്റ്റോക്ക്, വിൽപ്പന, രജിസ്റ്റർ, വിലയിൽ വരുമ്പോഴുള്ള മാറ്റം, ഇതുസംബന്ധിച്ച് കേന്ദ്രത്തിലേക്കുള്ള നികുതി അടയ്ക്കുന്നുണ്ടോ എന്നതടക്കമുള്ള വിശദമായ പരിശോധനകളാണ് നടക്കുന്നത്.