< Back
Kerala

Kerala
'സർക്കാരിന് എത്ര മാർക്ക്?'; സർവേയ്ക്ക് വിദ്യാർഥികളെ നിയോഗിക്കാൻ നിർദേശം
|13 Feb 2026 1:00 PM IST
മുഖ്യമന്ത്രിയുടെ കത്തുമായാണ് വിദ്യാർഥികൾ വീടുകളിൽ എത്തേണ്ടത്
തിരുവനന്തപുരം: സർക്കാർ സർവേയ്ക്ക് വിദ്യാർഥികളെ നിയോഗിക്കാൻ നിർദേശം. സർക്കാർ പ്രവർത്തനത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടിയുള്ള സർവേയ്ക്ക് കോളജുകളിലെ എൻഎസ്എസ് വളണ്ടിയർമാരെയും ഉപയോഗപ്പെടുത്തും. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ഇത് സംബന്ധിച്ച കർശന നിർദേശം നൽകി.
മുഖ്യമന്ത്രിയുടെ കത്തുമായാണ് വിദ്യാർഥികൾ വീടുകളിൽ എത്തേണ്ടത്. സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ കുറിച്ചാണ് ജനങ്ങൾ അഭിപ്രായം അറിയിക്കേണ്ടത്.