< Back
Kerala

Kerala
മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി
|16 Aug 2023 8:00 PM IST
പരാതി വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു
കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളേജ് അധികൃതർ, എറണാകുളം സെൻട്രൽ സ്റ്റേഷൻ പൊലീസിൽ പരാതി നൽകി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പരാതി വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന കോളേജ് കൗൺസിൽ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. ഫാസിലടക്കമുള്ള ആറ് വിദ്യർഥികൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് പുറത്ത്‌നിന്ന് ഒരു നടപടിയോ അന്വേഷണമോ വേണ്ടയെന്ന് അധ്യാപകൻ അവശ്യപ്പെട്ടിരുന്നു. നിലവിൽ കോളേജിന്റെ പ്രാഥമിക അന്വേഷണത്തിൽ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിലടക്കമുള്ള ആറ് വിദ്യാർഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തിരുന്നു.