< Back
Kerala
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവിനെ അപമാനിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ
Kerala

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവിനെ അപമാനിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

Web Desk
|
12 July 2022 12:58 PM IST

പാലാ മുനിസിപ്പൽ സ്റ്റേഡിയം മാനേജിംഗ് കമ്മിറ്റിയംഗം സജീവ്, പ്രകാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കോട്ടയം: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് നീന പിന്റുവിനെയും ഭർത്താവിനെയും അപമാനിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാലാ മുനിസിപ്പൽ സ്റ്റേഡിയം മാനേജിംഗ് കമ്മിറ്റിയംഗം സജീവ്, പ്രകാശ് എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവാണ് നീന.പരിശീലനത്തിനായി സ്റ്റേഡിയത്തിൽ എത്തിയപ്പോഴാണ് ദേശീയ താരമായ നീന പിന്റുവിനും ഭർത്തവിനും മോശം അനുഭവം ഉണ്ടായത്. മുൻ കായിക താരവും സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗവുമായ സജീവനും മറ്റൊരാളും സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചു എന്നുമായിരുന്നു പരാതി. തുടർന്ന് നീന പിന്റുവിന്റെ പരാതിയിൽ കേസ് എടുത്ത പൊലീസ്, സജീവനെയും പ്രകാശയെന്നയാളെയും അറസ്റ്റ് ചെയ്തു.

സ്ത്രീയുടെ മാന്യതയ്ക്ക് കോട്ടം വരുത്തിയെന്നതടക്കം ജാമ്യo ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണവും ആരംഭിച്ചു. പരിശീലനം നടകുന്നതിനിടെ തടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്തതോടെയാണ് ഇരുവരും മോശമായി പെറുമാറിയെന്നാണ് നീനയുടെ പരാതി. സംഭവത്തെ തുടർന്ന് താരങ്ങൾ സ്റ്റേഡിയത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ താൻ മോശമായി പെരുമാറിയിട്ടില്ല എന്നാണ് മാനേജിംഗ് കമ്മിറ്റി അംഗം മനോജ് പറയുന്നത്.

Similar Posts