< Back
Kerala

Kerala
മണ്ഡലം പ്രസിഡൻ്റിന് നേരെ അസഭ്യവർഷം; സി.പി മാത്യുവിനെതിരെ പരാതി
|26 Aug 2022 2:48 PM IST
സംഭവത്തിൽ മണ്ഡലം പ്രസിഡൻ്റ് കെ.പി.സി.സി.ക്ക് പരാതി നൽകി
ഇടുക്കി: കുമാരമംഗലം മണ്ഡലം പ്രസിഡന്റിന് നേരെ അസഭ്യവർഷവുമായി ഡിസിസി പ്രസിഡൻ്റ് സി.പി മാത്യു. ഫോണിൽ വിളിച്ചായിരുന്നു അസഭ്യം പറച്ചിലും ഭീഷണിയും. ബ്ലോക്ക് കമ്മിറ്റിയിൽ പങ്കെടുക്കാത്തതിൽ വിമർശനമുന്നയിച്ചതിന്റെ പേരിലാണ് മണ്ഡലം പ്രസിഡൻ്റിനെ സിപി മാത്യു ഭീഷണിപ്പെടുത്തിയത്.
സംഭവത്തിൽ മണ്ഡലം പ്രസിഡൻ്റ് കെ.പി.സി.സി.ക്ക് പരാതി നൽകി. ഇടുക്കി എഞ്ചിനീയറിങ് കോളജിൽ കൊല്ലപ്പെട്ട ധീരജിനെതിരെ അധിക്ഷേപ പരാമർശം നടത്തിയും പാർട്ടി മാറിയ വനിത നേതാവിനെ അപമാനിച്ചും വിവാദത്തിലായ കോൺഗ്രസ് നേതാവ് കൂടിയാണ് സി.പി മാത്യു.