< Back
Kerala

Kerala
സാങ്കേതിക തകരാർ; ഇന്റഗ്രേറ്റഡ് ബി.എഡ് എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു
|12 Jun 2024 8:04 PM IST
പരീക്ഷ തുടങ്ങിയതിന് ശേഷമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നടപടി
കോഴിക്കോട്: ഇന്ന് നടക്കേണ്ടിയിരുന്ന ഇന്റഗ്രേറ്റഡ് ബി.എഡ് എന്‍ട്രന്‍സ് പരീക്ഷകള്‍ സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവെച്ചു. പരീക്ഷ തുടങ്ങിയതിന് ശേഷമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നടപടി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു.
ഒന്നരയ്ക്ക് വിദ്യാർഥികളെല്ലാം പരീക്ഷാ ഹാളിലേക്കെത്തുകയും രണ്ട് മണിയോടെ പരീക്ഷ ആരംഭിക്കേണ്ടതുമായിരുന്നു. ഓൺലൈനായി നടക്കുന്ന പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ ചോദ്യപേപ്പർ ലഭിച്ചില്ലെന്നാണ് വിദ്യാർഥികൾ പറഞ്ഞത്.
ദേശീയ തലത്തിൽ 6100 സീറ്റുകളിലേക്കാണ് ഈ പരീക്ഷയിലൂടെ കുട്ടികളെ തെരഞ്ഞെടുക്കുന്നത്. കേരളത്തിലാകെ 9 ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരുന്നത്. അതിനാൽ തന്നെ വിവിധ ജില്ലകളിൽ നിന്നെത്തിയ വിദ്യാർഥികളേയും നടപടി ദുരിതത്തിലാക്കി.