< Back
Kerala
bike theft

ബൈക്ക് മോഷണത്തില്‍ പിടിയിലായവര്‍

Kerala

പത്തനാപുരത്ത് അന്തർജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

Web Desk
|
22 Sept 2023 7:04 AM IST

ബൈക്കുകൾ മോഷ്ടിച്ച് വിവിധ ഭാഗങ്ങളാക്കി വില്പന നടത്തുന്ന അഞ്ചംഗ സംഘമാണ് പൊലീസിന്‍റെ പിടിയിലായത്

കൊല്ലം: കൊല്ലം പത്തനാപുരത്ത് അന്തർജില്ലാ വാഹന മോഷ്ടാക്കൾ പിടിയിലായി. ബൈക്കുകൾ മോഷ്ടിച്ച് വിവിധ ഭാഗങ്ങളാക്കി വില്പന നടത്തുന്ന അഞ്ചംഗ സംഘമാണ് പൊലീസിന്‍റെ പിടിയിലായത്.

കൊല്ലം ,പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തുന്ന സംഘത്തെയാണ് പത്തനാപുരം പൊലീസ് പിടികൂടിയത്. രാഹുൽ, ശ്യാം, വിജീഷ്, അഭി, സിബിൻ എന്നിവരാണ് വിവിധ സ്ഥലങ്ങളിൽ നിന്നുമായി അറസ്റ്റിലായത്. രാത്രിയിൽ വീട്ടുമുറ്റങ്ങളിൽ വച്ചിരിക്കുന്ന ബൈക്കുകളാണ് ഇവർ മോഷണം നടത്തുന്നത്. പിന്നീട് വാഹനങ്ങൾ സ്പെയർപാർട്സുകൾ ആക്കി വിൽക്കും. മാങ്കോട് സ്വദേശിയുടെ ബൈക്ക് മോഷണം പോയ സംഭവവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മോഷ്ടിക്കപ്പെട്ട ബൈക്കിന്‍റെ പൊളിച്ച ഭാഗങ്ങളും എഞ്ചിനും പൊലീസ് കണ്ടെടുത്തു. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Tags :
Similar Posts