< Back
Kerala

Kerala
സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർധിപ്പിച്ചു
|20 Feb 2023 1:12 PM IST
മന്ത്രി വി. എൻ വാസവന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം
മലപ്പുറം: സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർധിപ്പിച്ചു . മന്ത്രി വി. എൻ വാസവന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. 25 പൈസ മുതൽ 50 പൈസ വരെയാണ് വിവിധ നിക്ഷേപ പദ്ധതികൾക്കുള്ള പലിശ വർധിപ്പിച്ചത്.
നിക്ഷേപങ്ങളുടെ കാലാവധിക്കനുസരിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്കുകള്‍, അർബൺ ബാങ്കുകള്‍, സർവ്വീസ് സഹകരണ ബാങ്കുകള്‍ ,കാർഷിക ഗ്രാമവികസന ബാങ്കുകള്‍ തുടങ്ങി എല്ലാ മേഖലയിലും പലിശ നിരക്കിൽ മാറ്റങ്ങള്‍ വരും. കേരള ബാങ്കിൽ പലിശ നിരക്കിൽ വർധനവ് ഉണ്ടാവുമെങ്കിലും അത് ബാങ്കിന്‍റെ രീതിക്ക് അനുസരിച്ചായിരിക്കും.