< Back
Kerala

Kerala
ഐ.സി.യു പീഡനക്കേസ്; അതിജീവിതയുടെ മൊഴികള്‍ വിശ്വാസയോഗ്യമെന്ന് റിപ്പോര്‍ട്ട്
|12 Feb 2024 4:07 PM IST
അതിജീവിതയ്ക്ക് നീതി ലഭിക്കാൻ വകുപ്പുതല നടപടി വൈകിയെന്നും ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.
കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയുടെ മൊഴികള്‍ വിശ്വാസയോഗ്യമെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. സാക്ഷിമൊഴികൾ അതിജീവിതയുടെ മൊഴികളെ സാധൂകരിക്കുന്നതാണ്. അതിജീവിതയ്ക്ക് നീതി ലഭിക്കാൻ വകുപ്പുതല നടപടി വൈകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
2023 ഒക്ടോബറില്‍ മെഡിക്കൽ കോളജ് ഫോറന്‍സിക് വിഭാഗം പ്രൊഫസര്‍ ഡോ.പ്രിയത സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. അതിജീവിതയുടെ പരാതികളില്‍ ഡിഎംഇയാണ് അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നത്.