< Back
Kerala
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ അഭിമുഖം ഈ മാസം എട്ട് മുതൽ
Kerala

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ അഭിമുഖം ഈ മാസം എട്ട് മുതൽ

Web Desk
|
5 Oct 2025 9:59 PM IST

സുപ്രിംകോടതി നിയോഗിച്ച അഞ്ചംഗ സെർച്ച് കമ്മിറ്റികൾ അഭിമുഖത്തിന് നേതൃത്വം നൽകും

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിനുള്ള അഭിമുഖം അടുത്തയാഴ്ച ആരംഭിക്കും. ഒക്ടോബർ എട്ട്, ഒൻപത് തീയതികളിൽ സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള അഭിമുഖവും 10,11 തീയതികളിൽ ഡിജിറ്റൽ സർവകലാശാലയിലേക്കുള്ള അഭിമുഖവും നടക്കും.

അപേക്ഷ ലഭിച്ചവരിൽ നിന്ന് ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് 60ഓളം പേർക്ക് നോട്ടീസ് നൽകി. സുപ്രിംകോടതി നിയോഗിച്ച അഞ്ചംഗ സെർച്ച് കമ്മിറ്റികൾ അഭിമുഖത്തിന് നേതൃത്വം നൽകും. മുൻ ജസ്റ്റിസ് സുധാംഷു ധൂലിയയാണ് കമ്മിറ്റി അധ്യക്ഷൻ.

സ്ഥിര വിസി നിയമനത്തിനുള്ള സെർച്ച്‌ കമ്മാറ്റിയിൽ യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തണം എന്ന ഗവർണറുടെ ഹരജി സുപ്രിംകോടതി മാറ്റിവെക്കുകയായിരുന്നു. രണ്ടുമാസത്തിനകം സ്ഥിരം വിസി നിയമനം നടത്താനാണ് സുപ്രിംകോടതി ഉത്തവരാവിട്ടിയിരുന്നത്.

അതേ സമയം ഗവർണറുടെ ഹരജിയിൽ കക്ഷി ചേരാൻ യുജിസി അപേക്ഷ സമർപ്പിച്ചു. ഇരു സെർച്ച് കമ്മിറ്റിയിലും യുജിസി പ്രതിനിധിയെ സുപ്രിംകോടതി ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് നീക്കം.

Similar Posts