< Back
Kerala

Kerala
ആശമാർക്ക് പിന്തുണയുമായി INTUC; ആർ. ചന്ദ്രശേഖരൻ പ്രസ്താവന പുറത്തിറക്കി
|1 April 2025 4:20 PM IST
കെ.സി വേണുഗോപാലിന്റെയും പ്രതിപക്ഷനേതാവിന്റെയും ആവശ്യപ്രകാരമാണ് തീരുമാനം
തിരുവനന്തപുരം: ആശാ സമരത്തിന് ഒടുവിൽ ഐഎൻടിയുസിയുടെ പിന്തുണ. പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ പ്രസ്താവന ഇറക്കി. കെ.സി വേണുഗോപാലിന്റെയും പ്രതിപക്ഷനേതാവിന്റെയും ആവശ്യപ്രകാരമാണ് തീരുമാനം.
ആശമാരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറവണമെന്നും പ്രശ്നം പരിഹരിക്കണമെന്നും INTUC ആവശ്യപ്പെട്ടു. INTUC പിന്തുണയെ ആശമാർ സ്വാഗതം ചെ്യതു. സെക്രട്ടേറിയറ്റിനു മുൻപിൽ ആശമാർ സമരം തുടങ്ങിയിട്ട് 51ാം ദിവസമാണിന്ന്.