< Back
Kerala
sho
Kerala

വ്യവസായിയിൽ നിന്ന് ഉപഹാരം കൈപ്പറ്റിയെന്ന പരാതി; കണ്ണൂർ ടൗൺ SHO ക്കെതിരെ അന്വേഷണം

Web Desk
|
7 Jun 2025 11:19 AM IST

റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെന്ന് കമ്മീഷണർ അറിയിച്ചു.

കണ്ണൂര്‍: വ്യവസായിയിൽ നിന്ന് ഉപഹാരം കൈപ്പറ്റിയെന്ന പരാതിയിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണം. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറാണ് അന്വേഷണം പ്രഖ്യാപിച്ചത്. സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ എ.വി ജോണിനാണ് അന്വേഷണ ചുമതല. മൂന്നുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടി.

കണ്ണൂർ കാൾടെക്സിലെ ബ്ലോഗർ ആയ വ്യവസായിൽ നിന്ന് ഇയാളുടെ സ്ഥാപനത്തിലെത്തിലെ വിലപിടിപ്പുള്ള മുത്തപ്പൻ വിളക്ക് സമ്മാനമായി സ്വീകരിച്ചു എന്നാണ് ശ്രീജിത്ത് കൊടേരിക്കെതിരായ പരാതി. ഇതിന്‍റെ ദൃശ്യങ്ങൾ വ്യവസായി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.



Similar Posts