< Back
Kerala
ആലപ്പുഴ സിപിഐ മണ്ഡലം സമ്മേളനം പൊട്ടിത്തെറിയില്‍ അന്വേഷണം
Kerala

ആലപ്പുഴ സിപിഐ മണ്ഡലം സമ്മേളനം പൊട്ടിത്തെറിയില്‍ അന്വേഷണം

Web Desk
|
18 Jun 2025 7:56 PM IST

ഇന്ന് ചേര്‍ന്ന ജില്ലാ എസ്‌ക്യൂട്ടീവിന്റേതാണ് തീരുമാനം

ആലപ്പുഴ: ആലപ്പുഴ സിപിഐ മണ്ഡലം സമ്മേളനം പൊട്ടിത്തെറിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചതില്‍ അന്വേഷണം. ടി.ടി ജിസ്മോന്‍ ഉള്‍പ്പടെ 3 അംഗ സമിതിയാണ് അന്വേഷിക്കുക. യുവാക്കളെ പരിഗണിക്കുന്നില്ല എന്നായിരുന്നു സമ്മേളനത്തിലെ പ്രധാന ആക്ഷേപം. ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ കഴിയാത്തതോടെ മണ്ഡലം ചുമതല അഡ്‌ഹോക്ക് കമ്മിറ്റിക്ക് കൈമാറി.

ഇന്ന് ചേര്‍ന്ന ജില്ലാ എസ്‌ക്യൂട്ടീവിന്റേതാണ് തീരുമാനം. പി.വി സത്യനേശന്‍ കണ്‍വീനവര്‍. 10 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അംഗങ്ങള്‍. പ്രതിനിധികളുടെ തീരുമാനം മറികടന്ന് 74കാരനെ സെക്രട്ടറിയാക്കാനുള്ള നീക്കം അംഗങ്ങള്‍ എതിര്‍ത്തു.

Similar Posts