< Back
Kerala
കായികമേള കലങ്ങിയത് അന്വേഷിക്കും; ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
Kerala

കായികമേള കലങ്ങിയത് അന്വേഷിക്കും; ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Web Desk
|
13 Nov 2024 1:05 PM IST

രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർ​ദേശം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ സംഘർഷത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു. മൂന്നം​ഗ സമിതിയെ നിയോ​ഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർ​ദേശം. നവാമുകുന്ദ, മാർ ബേസിൽ സ്കൂളുകളോട് വിശദീകരണം തേടും. വിദ്യാഭ്യാസ വകുപ്പിൻ്റെ റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം.

കായികമേളയുടെ സമാപനത്തിൽ പൊയിന്റിനെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. നവമുകുന്ദ, മാർ ബേസിൽ സ്‌കൂളുകളിലെ കായികാധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിച്ചത്. ഗ്രൗണ്ടിൽ തുടങ്ങിയ പ്രതിഷേധം സ്റ്റേജിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.

ഒരറിയിപ്പുമില്ലാതെ സ്‌പോർട്‌സ് സ്‌കൂളിനെ മികച്ച സ്‌കൂളുകളുടെ പട്ടികയിൽ പെടുത്തുകയും രണ്ടാം സ്ഥാനത്തിന്റെ പുരസ്‌കാരം നൽകുകയും ചെയ്തതിന് പിന്നാലെയാണ് മൂന്നും നാലും സ്ഥാനത്തേക്ക് തള്ളപ്പെട്ട സ്‌കൂളുകളിലെ വിദ്യാർഥികൾ പ്രതിഷേധത്തിലേക്ക് കടന്നത്.

Similar Posts