< Back
Kerala
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ കാലാവധി ഇന്ന് അവസാനിക്കും
Kerala

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ കാലാവധി ഇന്ന് അവസാനിക്കും

Web Desk
|
20 Jan 2022 6:15 AM IST

പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

നടിയെ അക്രമിച്ചക്കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ച സമയം ഇന്നവസാനിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്ന് തീരുമാനിക്കും.

അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ കൈവശമുള്ള ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹരജി നൽകിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിന്റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയിൽ അന്വേഷണ സംഘം ഹർജി നൽകിയിട്ടുണ്ട്. തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകൻറെ സാന്നിദ്ധ്യത്തിൽ വേണം എന്ന് സുനിൽ കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്.

Similar Posts