< Back
Kerala
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം: ശസ്ത്രക്രിയ നടത്താന്‍ വൈകി; ഡോ.ബിന്ദു സുന്ദറിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം: 'ശസ്ത്രക്രിയ നടത്താന്‍ വൈകി'; ഡോ.ബിന്ദു സുന്ദറിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

Web Desk
|
22 Feb 2026 7:25 AM IST

ഡോക്ടർ ബിന്ദു സുന്ദറുടെ നേതൃത്വത്തിലായിരുന്നു സിസേറിയന്‍ നടത്തിയത്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ ഡോ.ബിന്ദു സുന്ദറിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. പ്രസവ ശസ്ത്രക്രിയ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായതായി റിപ്പോർട്ടിൽ സൂചന.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് പാലോട് സ്വദേശിയായ നിരഞ്ചന-ബിനില്‍ ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. ഡോക്ടർ ബിന്ദു സുന്ദറുടെ നേതൃത്വത്തിലായിരുന്നു സിസേറിയന്‍ നടത്തിയത്. സംഭവത്തില്‍ ഡോ. ബിന്ദു സുന്ദറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൈക്കൂലി ആരോപണം കൂടി ശ്രദ്ധയില്‍ പെട്ടതോടെയാണ് അച്ചടക്ക നടപടിയെടുത്തത്.


Similar Posts