< Back
Kerala
ക്ഷേമ പെൻഷൻ കൈപറ്റുന്നവരിൽ സർക്കാർ ജീവനക്കാരും; പെൻഷൻ വാങ്ങുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 പേർ
Kerala

ക്ഷേമ പെൻഷൻ കൈപറ്റുന്നവരിൽ സർക്കാർ ജീവനക്കാരും; പെൻഷൻ വാങ്ങുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 പേർ

Web Desk
|
27 Nov 2024 3:53 PM IST

പണം പലിശയടക്കം തിരികെ പിടിക്കാൻ ധനവകുപ്പിന്റെ നിർദേശം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സാമൂഹിക ക്ഷേമ പെൻഷൻ കൈപറ്റുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 പേരാണ് ക്ഷേമ പെൻഷൻ കൈപറ്റുന്നത്. കോളജ് അധ്യാപകരും പെൻഷൻ വാങ്ങുന്നുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പണം പലിശയടക്കം തിരികെ പിടിക്കാനാണ് ധനവകുപ്പിന്റെ നിർദേശം.

പട്ടികയിൽ കൂടുതൽ പേർ ആരോഗ്യ വകുപ്പിൽ നിന്നാണ്. ആരോഗ്യ വകുപ്പിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ടത് 373 പേരാണ്. ധനവകുപ്പിന്റെ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷനാണ് പരിശോധന നടത്തിയത്.

Similar Posts