< Back
Kerala
ദളിത് കുടുംബത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും
Kerala

ദളിത് കുടുംബത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും

Web Desk
|
7 Feb 2025 6:26 PM IST

വിവാഹം കൂടാനായി എത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെയായിരുന്നു പൊലീസിന്റെ മർദനം

പത്തനംതിട്ട: പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ പൊലീസ് മർദിച്ചതിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. ആക്രമണത്തിൽ പരിക്കേറ്റ സിത്താരയുടെ മൊഴിയിൽ കേസെടുത്തെങ്കിലും ഇതുവരെ ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടില്ല. കേസിൽ എസ്ഐ ജിനു അടക്കം മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.

പത്തനംതിട്ടയിൽ വിവാഹം കൂടാനായി എത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെയായിരുന്നു പൊലീസിന്റെ മർദനം. രാത്രി 11 മണിയോടെയാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിനുവും സംഘവും അടൂരിൽ കല്യാണ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ കുടുംബത്തെ അകാരണമായി തല്ലി ചതച്ചത്. ലാത്തിയടിയിൽ ശ്രീജിത്ത്‌ എന്നയാളുടെ തലക്ക് ഗുരുതര പരിക്കേറ്റു. ശ്രീജിത്തിന്‍റെ ഭാര്യ സിതാരക്കും മർദനം ഏറ്റിരുന്നു. വനിതാ പൊലീസ് പോലും ഇല്ലാതെയാണ് ദലിത്‌ കുടുംബത്തെ പൊലീസ് തല്ലിച്ചതച്ചത്.

Similar Posts