< Back
Kerala

Kerala
പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രവീൺ റാണയ്‌ക്കെതിരെ കേസെടുത്തു
|4 Jan 2023 6:00 PM IST
12% പലിശ വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ തട്ടിയെന്നാണ് പരാതി
തൃശൂർ: തൃശൂരിലെ സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിൽ കമ്പനി ഉടമ പ്രവീൺ റാണയ്‌ക്കെതിരെ കേസെടുത്തു. 12% പലിശ വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പീച്ചി സ്വദേശിനി ഹണിയുടെ പരാതിയിൽ തൃശ്ശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തത്.
ആയിരക്കണക്കിന് പേരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് കമ്പനിക്കെതിരെയുള്ള ആരോപണം. ഹണിയെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി പരാതി നൽകിയിട്ടുണ്ട്.