< Back
Kerala
കോഴിക്കോട്ടും ഫാഷന്‍ ഗോള്‍ഡ് മോഡല്‍ നിക്ഷേപതട്ടിപ്പ്; നിക്ഷേപകരില്‍ നിന്ന് 60 കോടി തട്ടിയെന്ന് പരാതി
Kerala

കോഴിക്കോട്ടും ഫാഷന്‍ ഗോള്‍ഡ് മോഡല്‍ നിക്ഷേപതട്ടിപ്പ്; നിക്ഷേപകരില്‍ നിന്ന് 60 കോടി തട്ടിയെന്ന് പരാതി

Web Desk
|
29 Aug 2021 6:49 PM IST

ജ്വല്ലറി കുറച്ച് ദിവസമായി അടഞ്ഞു കിടക്കുന്നത് കണ്ടതോടെ ഇടപാടുകാർ ഉടമകളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭ്യമായില്ല.

ഫാഷൻ ഗോൾഡ് മോഡൽ നിക്ഷേപത്തട്ടിപ്പ് കോഴിക്കോട്ടും. നിക്ഷേപകരിൽ നിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുറ്റ്യാടിയിലെ ഗോൾഡ് പാലസ് മാനേജിംഗ് പാർട്ണർ സബീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപാടുകാരിൽ നിന്നും പണവും സ്വർണവും നിക്ഷേപമായി സ്വീകരിച്ച് ജ്വല്ലറി ഉടമകൾ മുങ്ങിയതായാണ് പരാതി.

കുറ്റ്യാടിയിലെ ഗോൾഡ് പാലസ് ജ്വല്ലറിക്കെതിരെ 82 പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. നിക്ഷേപമായി നൽകിയിരിക്കുന്ന പണവും സ്വർണവും നഷ്ടമായെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റ്യാടി സ്വദേശി സബീർ അറസ്റ്റിലായത്.

നാലു വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ജ്വല്ലറി ഒട്ടേറെ പേരിൽ നിന്നും സ്വർണവും പണവും നിക്ഷേപമായി സ്വീകരിച്ചിരുന്നു. ജ്വല്ലറി കുറച്ച് ദിവസമായി അടഞ്ഞു കിടക്കുന്നത് കണ്ടതോടെ ഇടപാടുകാർ ഉടമകളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭ്യമായില്ല. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്. കല്ലാച്ചിയിലും പയ്യോളിയിലും ജ്വല്ലറിക്ക് ബ്രാഞ്ചുകളുണ്ട്. ഇവിടെയും പരാതികളുയർന്നിട്ടുണ്ട്. മറ്റ് പാർട്ണർമാർക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Similar Posts