< Back
Kerala
പ്രവീൺ റാണ
Kerala

നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്

Web Desk
|
15 Nov 2023 10:19 AM IST

നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിന് 260 കേസുകളാണ് പ്രവീൺ റാണക്കെതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്.

തൃശൂര്‍: 200 കോടിയുടെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപതട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്. ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയാണ് ഉത്തരവിട്ടത്.

നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിന് 260 കേസുകളാണ് പ്രവീൺ റാണക്കെതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്. അതതു മേഖലകളിലെ തഹസീൽദാർമാർക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല. ബഡ്സ് നിയമപ്രകാരമാണ് നടപടി. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്ന് 260 കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ട്.

9 മാസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസം റാണ ജാമ്യത്തിലിറങ്ങിയിരുന്നു. 12 ജില്ലകളിലാണ് പ്രവീൺ റാണയ്ക്കെതിരെ കേസുകളുള്ളത്. അവസാനത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്തുമാസത്തെ ജയിൽ വാസത്തിന് ശേഷം റാണ പുറത്തിറങ്ങിയത്. കഴിഞ്ഞ ജനുവരി 11നാണ് റാണ അറസ്റ്റിലാകുന്നത്. കേസെടുത്തതോടെ നാട്ടിൽ നിന്ന് മുങ്ങിയ റാണയെ കോയമ്പത്തൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

Watch Video


Similar Posts